Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delegation

ചൈനീസ് കമ്യൂണിസ്റ്റ് പ്രതിനിധി സംഘം ഇന്ത്യയിൽ, രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ച് ചൈനീസ് കമ്മ്യണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം. ചൈനീസ് കമ്മ്യണിസ്റ്റ് പാര്‍ട്ടി വൈസ് മിനിസ്റ്റര്‍ സണ്‍ ഹൈയാന്‍ നയിച്ച ഉന്നതതല പ്രതിനിധി സംഘമാണ് തിങ്കളാഴ്ച ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനം സന്ദര്‍ശിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഗല്‍വാനില്‍ നമ്മുടെ സൈനികരുടെ മരണത്തിന് കാരണമായ ചൈനീസ് പാര്‍ട്ടിയുമായി ബിജെപി സ്‌നേഹം പങ്കിടുകയാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനം. 2020ലെ ഗല്‍വാന്‍ സൈനിക സംഘര്‍ഷത്തിന് ശേഷമുള്ള ആദ്യത്തെ പാര്‍ട്ടിതല കൂടിക്കാഴ്ചയായിരുന്നു തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. 

ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പ്രതിനിധി സംഘത്തിന്‍റെ ഭാഗമായിരുന്നു. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ചര്‍ച്ചകള്‍ സുഗമമാക്കുക എന്നിവയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

'നമ്മുടെ ധീര സൈനികര്‍ ഗല്‍വാനില്‍ രക്തസാക്ഷികളായി. ചൈന ലഡാക്കില്‍ അതിര്‍ത്തി അതിക്രമിച്ച് കയറി, അരുണാചല്‍ പ്രദേശില്‍ ഗ്രാമങ്ങള്‍ പണിയുന്നു. ഇതിനിടെയാണ് ബിജെപി നേതാക്കള്‍ ചൈനീസ് പാര്‍ട്ടിയുമായി സ്‌നേഹം പങ്കിടുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

എന്നാല്‍ ഇത്തരം പാര്‍ട്ടിതല കൂടിക്കാഴ്ച തികച്ചും സാധാരണമാണ്. ഇത് ഇന്ത്യയുടെ വിദേശനയത്തെയോ ദേശീയ താല്‍പ്പര്യത്തെയോ ബാധിക്കില്ല. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബിജെപി വ്യക്തമാക്കി.

Latest News

Corehub Up